പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

പൊതുവിദ്യാലയങ്ങളിൽ നിർബന്ധിത ധനശേഖരണവും പി.ടി.എ ഫണ്ട് സമാഹരണവും പാടില്ല: വിദ്യാഭ്യാസ വകുപ്പ്

Apr 23, 2021 at 8:28 am

Follow us on

തിരുവനന്തപുരം:  വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല വിദ്യാലയങ്ങളും നിയമം തെറ്റിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷന്റെയും സർക്കാരിന്റെയും നിർദ്ദേശ പ്രകാരം 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നകുട്ടികളിൽ നിന്ന് യാതൊരു വിധ നിർബന്ധിത ഫീസോ മറ്റു  പിരിവുകളോ നടത്തരുതെന്നാണ് ചട്ടം. 9, 10ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌ക്കർഷിക്കാത്തതോ മുൻകൂർ അനുമതി വാങ്ങാത്തതോ ആയ യാതൊരു ഫീസോ പണപ്പിരിവോ നടത്തരുതെന്നും ഉത്തരവുണ്ട്.

\"\"

ഇക്കാര്യം എല്ലാ പ്രധാന അദ്ധ്യാപകരോടും നിർദ്ദേശിച്ചിട്ടുമുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത വിധത്തിൽ തുടർന്നും പല സ്കൂളുകളിലും പി.ടി.എ ഫണ്ട്, ഡെവലപ്മെന്റ് ഫണ്ട് തുടങ്ങി പല പേരുകളിൽ പണപ്പിരിവ് നടത്തുന്നതായുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം ചില സ്കൂളുകളിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

\"\"

ഈ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിൽ ഇത്തരംപണപ്പിരിവുകളും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിനായി എല്ലാ വിധത്തിലുമുള്ളനിർബന്ധിത പണപ്പിരിവുകളും നിർത്തലാക്കേണ്ടതാണ്. പി.ടി.എ ഫണ്ട് സമാഹരണം സംബന്ധിച്ച ഉത്തരവ് പ്രകാരം പരമാവധി പിരിക്കാവുന്ന തുകയിൽ അധികരിക്കാതെ പിരിക്കേണ്ടതും , ആയതിന്റെ വ്യക്തമായ വരവ്-ചിലവ് കണക്കുകൾ അതത് ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസഓഫീസർമാർ പരിശോധിച്ച് അംഗീകാരം നൽകേണ്ടതുമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.

\"\"

Follow us on

Related News