പ്രധാന വാർത്തകൾ
വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ സിബിഎസ്ഇ സ്‌കൂളുകളിൽ പ്രവേശനം

Apr 20, 2021 at 5:10 pm

Follow us on


തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടാൻ ഏപ്രിൽ 30വരെ സമയം. ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം.ആർ.എസ്. സി.ബി.എസ്.ഇ, കുറ്റിച്ചൽ എന്നീ സ്‌കൂളുകളിൽ 2021-2022 അധ്യയനവർഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.

\"\"

പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമാണ് അവസരം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രവേശനം പട്ടികവർഗ്ഗക്കാർക്കും പട്ടികജാതിക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജ്ക്ട് ഓഫീസ്, നെടുമങ്ങാട്. ഇ-മെയിൽ: ndditdp@gmail.com എന്ന വിലാസത്തിൽ ലഭിക്കണം.

ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ (നന്ദിയോട്) എന്നിവിടങ്ങളിലോ ലഭിക്കും.

\"\"


അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/ രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472-2812557.

\"\"
\"\"

Follow us on

Related News