ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റമില്ലാതെ ഏപ്രിൽ 18ന് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള മാർഗനിർദേശങ്ങൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. nbe.edu.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡിലേയും തിരിച്ചറിയൽ രേഖയിലേയും വിവരങ്ങൾ ഒന്നുതന്നെയാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

