പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: \’ലാബ് അറ്റ് ഹോം\’ പദ്ധതിയുമായി എസ്എസ്കെ

Apr 15, 2021 at 9:34 am

Follow us on

\"\"

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാലകളൊരുക്കാൻ സമഗ്രശിക്ഷ കേരളയുടെ \’ലാബ് അറ്റ് ഹോം\’ പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം.

\"\"

ഗണിതം,സാമൂഹികശാസ്ത്രം, സയൻസ് എന്നിങ്ങനെയായി മൂന്നു ലാബുകളാണ് വീടുകളിൽ ക്രമീകരിക്കുക. ഒരുവിദ്യാർത്ഥിക്ക് 75 രൂപ എന്ന കണക്കിലാണ് ആദ്യഘട്ടത്തിൽ തുക അനുവദിക്കുക. സ്കൂളിലെ വിദ്യാർഥികളുടെ ആകെ എണ്ണമനുസരിച്ച് ലഭ്യമാകുന്ന തുക ഉപയോഗിച്ച് അസംസ്കൃതവസ്തുക്കൾ വാങ്ങി ചെലവുകുറഞ്ഞ രീതിയിൽത്തന്നെ ലാബിലേക്കുള്ള ഉപകരണങ്ങൾ തയ്യാറാക്കും.

\"\"

ബാക്കി പണത്തിനായി പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടനാണ് നീക്കം. ലാബ് ഉപകരണങ്ങൾ നിർമിക്കുന്നതിനായി പരിശീലനവും നൽകും. തെർമോക്കോൾ, കാർഡ് ബോർഡ് തുടങ്ങിയവ ഉപയോഗിച്ചാണ് ഉപകരണങ്ങൾ നിർമിക്കുക. കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ വീട്ടിൽതന്നെ കുട്ടികളുടെ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്എസ്കെ \’ലാബ് അറ്റ് ഹോം\’ പദ്ധതി നടപ്പാക്കുന്നത്.

\"\"
\"\"

Follow us on

Related News