ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: വനിതകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ 2021-2022 അധ്യയന വർഷത്തേക്കാണ് പ്രവേശനം.

എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകൾക്ക് അപേക്ഷിക്കാം. 2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഗവ. വനിതാ പോളിടെക്‌നിക് കോളജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9400333230, 7560972412 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

Share this post

scroll to top