
കോട്ടയം: 2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-2020 ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം-2018 അഡ്മിഷൻ റഗുലർ), മൂന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – 2014-2017 അഡ്മിഷൻ സപ്ലിമെന്ററി/2013 അഡ്മിഷൻ ആദ്യമേഴ്സി ചാൻസ്/2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യമേഴ്സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഏപ്രിൽ 23 മുതൽ ആരംഭിക്കും.

അപേക്ഷ തീയതി
അഞ്ച്, ആറ് സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 13 വരെയും 525 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 17 വരെയും അപേക്ഷിക്കാം.

വിദ്യാർഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപ അടയ്ക്കണം. വിദ്യാർഥികൾ സെമസ്റ്ററിന് 30 രൂപ വീതം അപേക്ഷഫോമിനും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നും അപേക്ഷ നൽകണം.

അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയ്ൻസ് കോച്ചിംഗ് പ്രോഗ്രാമിലേക്ക് അഡ്മിഷൻ നടത്തുന്നതിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9188374553.
0 Comments