പരീക്ഷാ ഫീസ് അടയ്ക്കാം ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2015 പ്രവേശനം ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, 2017 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിസംബര്‍ 2020 സേ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.ബി.സി.എസ്.എസ്. 2017 പ്രവേശനം ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും (2019 പ്രവേശനം) എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 20 വരേയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 22 വരെ ലഭ്യമാണ്.

Share this post

scroll to top