തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2020 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 9-ന് ആരംഭിക്കും.

2013 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് ആരംഭിക്കും.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2019 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെ സ്‌പെഷ്യല്‍ റീവാല്വേഷന്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ട്യൂഷന്‍ ഫീ
സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്‌സുകളുടെ 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടക്കാത്തവര്‍ 100 രൂപ പിഴയോടെയും 2018 പ്രവേശനം മൂന്നാം വര്‍ഷം 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടക്കാത്തവര്‍ 500 രൂപ പിഴയോടെയും 16-ന് മുമ്പേ ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഓണ്‍ലൈന്‍ ലിങ്കിനായി വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 Comments