ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശനം

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ രണ്ടുഘട്ടമായി സമർപ്പിക്കണം. pgcourses.aiimsexams.org വഴി ഒന്നാംഘട്ട രജിസ്‌ട്രേഷൻ ഏപ്രിൽ 6ന് വൈകീട്ട് 5വരെ നടത്താം.അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഏപ്രിൽ 15 വൈകീട്ട് 5വരെ സമയം അനുവദിക്കും.

രജിസ്ട്രേഷനുകളുടെ പട്ടിക 20ന് പ്രസിദ്ധീകരിക്കും. ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഏപ്രിൽ 28 മുതൽ മേയ് 15 വരെ ഫൈനൽ രജിസ്ട്രേഷൻ നടത്തണം. കഴിഞ്ഞ വർഷം ബേസിക് രജിസ്ടേഷൻ നടത്തി അംഗീകാരം ലഭിച്ചവർക്ക് ഫൈനൽ രജിട്രേഷൻ മതി.


എം.എസ്.സി. പ്രവേശന പരീക്ഷ ജൂൺ 14-നും എം.എസ്.സി. നഴ്സിങ് എം.ബയോടെക്നോളജി പരീക്ഷകൾ ജൂൺ 27നും നടക്കും. വിശദവിവരങ്ങൾ  https://www.aiimsexams.ac.in/ ൽ ലഭ്യമാണ്.

Share this post

scroll to top