പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

ഇന്ത്യയിൽ പുതിയ 4 സസ്യങ്ങൾ കൂടി: കണ്ടെത്തലിനു പിന്നിൽ കാലിക്കറ്റ് സര്‍വകലാശാല

Mar 31, 2021 at 6:37 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ നാല് പുതിയ സസ്യ ഇനങ്ങൾ കണ്ടെത്തി. സസ്യശാസ്ത്ര വിഭാഗം പ്രൊഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളുടെ ഫലമായാണ് സർവകലാശലയുടെ പുതിയ നേട്ടം. അരുണാചല്‍ പ്രദേശിലെ സീറോയില്‍ നിന്നും കണ്ടെത്തിയ ജസ്‌നേറിയസിയെ സസ്യകുടുംബത്തില്‍ ലൈസിയോ നോട്ടസ് ജനുസില്‍പ്പെടുന്ന സസ്യത്തിന് ലൈസിയോനോട്ടസ് സിറോയെന്‍സിസ് എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഡോ. സന്തോഷ് നമ്പി, ഗവേഷകരായ അഖില്‍ എം.കെ., നിഖില്‍ കൃഷ്ണ, അമൃത എന്നിവര്‍ ചേര്‍ന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

\"\"

അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഏഷ്യാ പസഫിക് ബയോഡൈവേഴ്‌സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. സന്തോഷ് നമ്പി, അഖില്‍ എം.കെ., ജവാദ് പി. എന്നിവര്‍ ചേര്‍ന്ന് ചൈനയില്‍ മാത്രം കണ്ടു വന്നിരുന്ന ലൈസിയോനോട്ടസ് ഗാമോസെപാലസ് എന്ന സസ്യത്തെ അരുണാചല്‍ പ്രദേശിലെ റോയിംഗ് പ്രദേശത്തു നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.

ഇടുക്കിയിലെ മീശപ്പുലിമലയില്‍ നിന്നും കണ്ടെത്തിയ മറ്റൊരു സസ്യമാണ് കംപാനുലേസിയ കുടുംബത്തില്‍പ്പെട്ട് അസൈന്യൂമകുപുലാരെ. ഇടുക്കി ജില്ലയിലെ സപുഷ്പി സസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രൊജക്ടിന്റെ ഭാഗമായി പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകരായ ദിവ്യ കെ. വേണുഗോപാല്‍, വിഷ്ണു മോഹന്‍, ഡാനി ഫ്രാന്‍സിസ് എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്.

\"\"

പ്രസ്തുത ഗവേഷണ ഫലം അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ നോഡിക് ജേണല്‍ ഓഫ് ബോട്ടണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെലാസ്റ്റോ മെറ്റേസിയെ സസ്യകുടുംബത്തിലെ സുന്ദരിയില എന്നറിയപ്പെടുന്ന സോണറില ജനുസില്‍ രണ്ട് സസ്യങ്ങള്‍ കൂടി പുതിയതായി കണ്ടെത്തി. പ്രൊഫ. സന്തോഷ് നമ്പി, ഗവേഷക ചേലക്കര സ്വദേശിനി രശ്മി എസ്. എന്നിവരാണ് ഈ പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. വയനാട്ടിലെ ബാണാസുര മലനിരകളുടെ ഭാഗമായ കാറ്റുകുന്നില്‍ നിന്നും കണ്ടെത്തിയ സസ്യത്തിന് സോണറില ലോംഗി പെഡംഗുലേറ്റ എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയ ഈ ജനുസിലെ മറ്റൊരു സസ്യമാണ് സോണറില സ്റ്റോളനിഫെറ. ഈ രണ്ടു പുതിയ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ജേണലുകളായ യൂറോപ്യന്‍ ജേണല്‍ ഓഫ് ടാക്‌സോണമിയിലും ന്യൂയോര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള ബ്രിട്ടോണിയയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"
\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...