ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശന നടപടികൾ ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി ഏപ്രിൽ ഒന്ന് മുതൽ kvsangathan.nic.in ലൂടെ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലെ 1,247 വിദ്യാലയങ്ങളിലേയ്ക്കുള്ള പ്രവേശനം ഇത്തരത്തിൽ ആരംഭിക്കും. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 8മുതൽ ആരംഭിക്കും.
നിലവിലുള്ള സീറ്റുകൾ അനുസരിച്ചാകും രണ്ടാംക്ലാസ് മുതലുള്ള ക്ലാസുകളിലേക്ക് പ്രവേശനം നൽകുക.