
തിരുവനന്തപുരം: യുകെയിലെ സർക്കാർ, സർക്കാർ നിയന്ത്രണ ആശുപത്രികളിൽ നഴ്സിങ് ജോലി നേടാൻ അവസരം. ഒഡെപെക്ക് വഴിയാണ് ആശുപത്രികളിലേക്ക് നഴ്സുമാരെ നിയമിക്കുന്നത്.

ഐസിയു, ഓപ്പറേഷൻ തിയേറ്റർ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി, മെന്റൽ ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ പരിചയമുള്ളവർക്കാണ് അവസരം. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ glp@odepc.in വഴി ഇമെയിൽ ചെയ്യാം. ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി. സ്കോർഷീറ്റും അയയ്ക്കണം. ഫോൺ: 0471-2329441,7736496574
