പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

രാജ്യത്തെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ചു

Mar 28, 2021 at 5:38 pm

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ, കൗൺസിൽ എന്നിവിടങ്ങളിലെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി നടന്ന കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷയുടെ അന്തിമഫലം യു.പി.എസ്.സി. പ്രഖ്യാപിച്ചു. രണ്ട് വിഭാഗങ്ങളിലായി 552 ഉദ്യോഗാർഥികൾ നിയമനത്തിന് യോഗ്യരായി.

\"\"

സെൻട്രൽ ഹെൽത്ത്‌ സർവീസിൽ ജൂനിയർ സ്‌കെയിൽ തസ്‌തികയിലെ182 ഒഴിവുകളിലേയ്ക്കും റെയിൽവേ അസി. ഡിവിഷണൽ മെഡിക്കൽ ഓഫീസറുടെ 300 ഒഴിവുകളിലേയ്ക്കും, ഇന്ത്യൻ ഓർഡനൻസ്‌ ഫാക്ടറീസിന്റെ ആരോഗ്യസേവന വിഭാഗത്തിലെ അസി. മെഡിക്കൽ ഓഫീസറുടെ 66 ഒഴിവുകളിലേയ്ക്കും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ 4 ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറുടെ ഒഴിവിലേയ്ക്കും ഈസ്‌റ്റ്‌, നോർത്ത്‌, സൗത്ത്‌ ഡെൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്‌ രണ്ടിൽ ഒഴിവുള്ള 7 തസ്തികളിലേകുമടക്കം 559 ‌ ഒഴിവിലേയ്ക്കാണ് ‌  നിയമനം.

പരീക്ഷാഫലം യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി പരിശോധിക്കാം. 2020 ഒക്ടോബർ 22ന് നടന്ന എഴുത്തുപരീക്ഷയ്ക്ക് ശേഷം ജനുവരി മുതൽ മാർച്ച് വരെ നടന്ന പേഴ്സണാലിറ്റി ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അന്തിമഫലം പ്രഖ്യാപിച്ചത്.
വിശദമായ വിവരങ്ങൾക്കും സംശയങ്ങൾക്കും 011-23381125, 23385271 നമ്പറുകളിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News