ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ജൂൺ 13ന് നടക്കും. രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ പ്രവേശനത്തിനായുള്ള \’ക്ലാറ്റ്- 2021\’ പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4വരെയാണ് നടക്കുക.
പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31ൽ നിന്ന് ഏപ്രിൽ 30ലേക്ക് നീട്ടി. വിദ്യാർത്ഥികൾക്ക് consortiumofnlus.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.