പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം: ഏപ്രിൽ 9വരെ സമയം

Mar 26, 2021 at 10:26 am

Follow us on

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിലെ സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എറണാകുളം ജില്ലയിൽ കലൂർ (04842347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തൽമണ്ണ (04933225086), കോട്ടയം പുതുപ്പള്ളി (04812351485), ഇടുക്കി  പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755), പത്തനംതിട്ട മല്ലപ്പള്ളി (04692680574) എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പ്രവേശനം.

\"\"

2021-22 അധ്യയ വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും

\"\"

അപേക്ഷിക്കാം.  ihrd.kerala.gov.in/thss ൽ അപേക്ഷകൾ ഓൺലൈനായി നൽകാം. രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം.

\"\"

അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. 2021-22 വർഷത്തെ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ ഒൻപതിന് വൈകുന്നേരം നാല് വരെ നൽകാം.

Follow us on

Related News