ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍ 2021 മാര്‍ച്ച് സെഷന്‍ ഫലം (ബി.ഇ., ബി.ടെക്.) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. 99.952 ശതമാനം സ്കോർ നേടിയ സി. ശ്രീഹരിയാണ് സംസ്ഥാനതലത്തിൽ ഒന്നാമത്. രാജ്യത്ത് 13 വിദ്യാർഥികൾ 100 ശതമാനം സ്കോർ നേടി. ഫലം പരിശോധിക്കുവാന്‍ എന്‍.ടി.എ (jeemain.nta.nic.in) വെബ്‌സൈറ്റ് കാണുക.

മാര്‍ച്ച് 16 മുതല്‍ 18 വരെയായിരുന്നു പരീക്ഷ നടന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലും ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.
