കേരള സര്‍വകലാശാല പുതുക്കിയ പരീക്ഷാകേന്ദ്രവും പരീക്ഷാഫലവും

തിരുവനന്തപുരം: കേരളസര്‍വകലാശാല ഏപ്രില്‍ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ. സി.എസ്.എസ്.) പരീക്ഷയ്ക്ക് തുമ്പ സെന്റ്.സേവ്യേഴ്സ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ച വിദ്യാര്‍ത്ഥികള്‍ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.

Share this post

scroll to top