കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മാറ്റിവച്ച 2020 രണ്ടാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 19,20 തിയതികളില്‍ നടക്കും. അഫിലിയേറ്റഡ് കോളജ്/എസ്.ഡി.ഇ പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ (സ്പെഷ്യല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ) പരീക്ഷകളും ഈ തിയതികളില്‍ നടക്കും.

പുനര്‍മൂല്യ നിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എം.പി.എഡ് നാലാം സെമസ്റ്റര്‍ ജൂലൈ 2019 പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

  • കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.ബി.സി.എസ്.എസ്) നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.
  • കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യ സ്‌പെഷ്യല്‍ സി.ബി.സി.എസ്.എസ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയം സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഏപ്രില്‍ ഒന്നുവരെ അപേക്ഷിക്കാം.
  • കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം വിത് ജേണലിസം നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയം സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഏപ്രില്‍ മൂന്നുവരെ അപേക്ഷിക്കാം.

Share this post

scroll to top