സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജനുവരി സെഷനിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഫൈനല്‍, ഫൗണ്ടേഷന്‍ കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. icai.org, icaiexam.icai.org, caresults.icai.org, icai.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.


ജനുവരി 21,22,24,27,29 എന്നീ തീയതികളിലായിരുന്നു പരീക്ഷ നടന്നത്. ഫലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ foundation_examhelpline@icai.in, final_examhelpline@icai.in എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടുക.

Share this post

scroll to top