കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം

കണ്ണൂർ: സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾ, സർവകലാശാല പഠനവകുപ്പുകൾ, സെൻററുകൾ എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം.

2020-21 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്ററിലെ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനുമാണ് അവസരം. അപേക്ഷകൾ ഏപ്രിൽ 7 വരെ സർവകലാശാല വെബ്സൈറ്റിൽ ( www.kannuruniversity.ac.in- certificate portal ) ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റെഗുലർ/ സപ്ലിമെന്ററി (നവംബർ 2019) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 31.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Share this post

scroll to top