കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തേക്ക് നടത്തിയ അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ വിഷയങ്ങളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ
- അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്) ഡിഗ്രി ( (C.B.C.S.S. 2014 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2020 പ്രായോഗിക പരീക്ഷ മാര്‍ച്ച് 24ന് ഗവ. ബ്രണ്ണന്‍ കോളജ്, തലശേരി സെന്ററില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

- കണ്ണൂര്‍ സര്‍വകലാശാലയുടെ അഞ്ച് ,മൂന്ന് സെമസ്റ്റര്‍ ബി .എ മ്യൂസിക് പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 22,23,24,തീയതികളില്‍ രാവിലെ 9 മുതല്‍ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വച്ച് നടക്കും .രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 ബിരുദ പരീക്ഷകളുടെ (BA/BSc/BCom/BBA/TTM) പുനര്‍ മൂല്യനിര്‍ണയഫലം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് .മൂല്യനിര്‍ണയം പൂര്‍ത്തിയായ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് .പൂര്‍ണ്ണ ഫലപ്രഖ്യാപനം മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ് .മാര്‍ക്ക്/ ഗ്രേഡ് മാറ്റമുള്ള പക്ഷം റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ മറ്റുള്ളവര്‍ റിസള്‍ട്ട് മെമ്മോയുടെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പും മാര്‍ക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
0 Comments