ന്യൂഡല്‍ഹി: ജെ.ഇ. ഇ മെയിന്‍ പേപ്പര്‍ 2എ (ബി.ആര്‍ക്ക്), പേപ്പര്‍ 2ബി (ബി.പ്ലാനിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരിശോധിക്കാന്‍ jeemain.nta.nic.in എന്ന വെബ്‌സൈറ്റ് കാണുക. 329 നഗരങ്ങളിലായി നടത്തിയ പരീക്ഷക്ക് ബി.ആര്‍ക്കിന് 59,962 പേരും ബി.പ്ലാനിങ് 25,810 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. പരീക്ഷയില്‍ പി. ആതിര ബി.ആര്‍ക്കിനും നിപുന്‍ നായര്‍ ബി. പ്ലാനിങ്ങിനും ഉന്നതവിജയം നേടി.
