ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളജ് പ്രവേശനം; പരീക്ഷ ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം: ഇന്ത്യന്‍ മിലിറ്ററി കോളജ് ഡെറാഡൂണ്‍ 2022 ജനുവരി ടെമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. അഡ്മിഷന്‍ സമയത്ത് ഏഴാംക്ലാസില്‍ പഠിക്കുന്നവരോ ഏഴാം ക്ലാസ് പാസായവരോ ആയിരിക്കണം അപേക്ഷകര്‍.

പ്രവേശനപരീക്ഷ ജൂണ്‍ അഞ്ചിന് തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാ കമ്മിഷണറുടെ ഓഫീസില്‍ വെച്ച് നടക്കും. കേരളത്തിലും ലക്ഷദ്വീപില്‍ നിന്നുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 31-ന് മുമ്പ് ലഭ്യമാകണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള രണ്ട് ഫോട്ടോകളും ഉള്ളടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rimc.gov.in/rimcindex.aspx എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

.

Share this post

scroll to top