കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

Mar 17, 2021 at 7:35 pm

Follow us on

കണ്ണൂര്‍: സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം. എ. ഇക്കണോമിക്‌സ് റെഗുലര്‍/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 30.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

\"\"

ഇന്റേണല്‍ മാര്‍ക്ക്
മൂന്നാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2020) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് 25.03.2021 ന് വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

\"\"

സമ്പര്‍ക്ക ക്ലാസ്സ്
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ സമ്പര്‍ക്ക ക്ലാസ്സുകള്‍ മാര്‍ച്ച് 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ എസ്.എന്‍ കോളജ് കണ്ണൂര്‍, എന്‍.എ.എസ്. കോളജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്

\"\"

പ്രായോഗിക പരീക്ഷകള്‍
1. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (ഒക്‌റ്റോബര്‍ 2020) പ്രായോഗിക പരീക്ഷകള്‍ 22.03.2021 ന് വിവിധ കോളജുളില്‍ നടക്കും.

2. ഒന്നാം വര്‍ഷ എം.എസ്.സി മാത്തമാറ്റിക്‌സ് സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (ജൂണ്‍ 2020) പ്രായോഗിക പരീക്ഷകള്‍ 24.03.2021 ന് ഇരിട്ടി മഹാത്മാഗാന്ധി കോളജില്‍ വച്ച് നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

Follow us on

Related News