കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരിയില്‍ നടന്ന കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലമറിയാന്‍ https://ktet.kerala.gov.in/ , http://www.pareekshabhavan.gov.in/ എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക. നാലു കാറ്റഗറികളിലായി 108387 പേര്‍ പരീക്ഷയെഴുതിയതില്‍ 20881 പേര്‍ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. പരീക്ഷ വിജയിച്ചവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top