എംജി സർവകലാശാല പരീക്ഷാഫലങ്ങൾ

കോട്ടയം : 2019 ഒക്ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. സംസ്കൃതം ജനറൽ ആന്റ് സംസ്കൃതം സ്പെഷൽസ് (വേദാന്ത, വ്യാകരണ) പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 31നകം ഓൺലൈനായി അപേക്ഷിക്കണം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

Share this post

scroll to top