പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പുതിയ അധ്യയന വർഷം: ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം തുടങ്ങി

Mar 16, 2021 at 4:43 am

Follow us on

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2021-22 അദ്ധ്യയനവർഷത്തെയ്ക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല.

\"\"

വിദ്യാർത്ഥികൾക്ക് www.polyadmission.org/tsh ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.

\"\"

ഓരോ ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിലാണ് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുക. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നാണ് പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ.

\"\"

പ്രവേശന പരീക്ഷ ഏപ്രിൽ 16 ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും.
ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും സ്‌കൂളുകളിൽ ലഭിക്കും.

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: www.polyadmission.org/തസ്

Follow us on

Related News