എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

Mar 15, 2021 at 5:17 pm

Follow us on

കോട്ടയം: രണ്ടാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ അനാട്ടമി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ നടക്കും. പിഴയില്ലാതെ മാര്‍ച്ച് 16 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 18 വരെയും അപേക്ഷിക്കാം.

  • രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2019 അഡ്മിഷന്‍ റഗുലര്‍/20162018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 24 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ മാര്‍ച്ച് 15 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 17 വരെയും അപേക്ഷിക്കാം.
\"\"
  • മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലെ മൂന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി – എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേഷണന്‍സ് പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ മാര്‍ച്ച് 24 വരെയും 710 രൂപ പിഴയോടെ മാര്‍ച്ച് 25 വരെയും 1160 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 26 വരെയും അപേക്ഷിക്കാം.
\"\"

സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷ
ഒന്നും രണ്ടും സെമസ്റ്റര്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018 (നോണ്‍ സി.എസ്.എസ്.) റഗുലര്‍ (കോളേജ് സ്റ്റഡി) – 2004-2011 അഡ്മിഷന്‍ എം.എ./ എം.എസ് സി./ എം.കോം പരീക്ഷകള്‍ മാത്രമാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ./ എം.എസ് സി./ എം.കോം. പരീക്ഷയോടൊപ്പം നടക്കുക.

\"\"

ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 17 മുതല്‍
2021 ജനുവരിയില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ യു.ജി. – സി.ബി.സി.എസ്.എസ്. (2018 അഡ്മിഷന്‍ റഗുലര്‍/2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഒന്‍പത് കേന്ദ്രങ്ങളിലായി മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. ബി.എസ് സി. കോഴ്‌സുകളുടെ മൂല്യനിര്‍ണയം മാര്‍ച്ച് 17നും ബി.കോം കോഴ്‌സുകളുടെ മൂല്യനിര്‍ണയം മാര്‍ച്ച് 18നും ബി.എ., ന്യൂജനറേഷന്‍ കോഴ്‌സുകളുടെ മൂല്യനിര്‍ണയം മാര്‍ച്ച് 19നും ആരംഭിക്കും. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഹാജരാകുന്നതിനായി കോളജുകളിലെ മുഴുവന്‍ അധ്യാപകരേയും അതത് ദിവസം രാവിലെ 9.30ന് ക്യാമ്പില്‍ ഹാജരാകുന്നതിനുള്ള നിര്‍ദ്ദേശത്തോടെ കോളജില്‍ നിന്നും വിടുതല്‍ ചെയ്യണം. ഈ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ മാര്‍ച്ച് 20ന് ക്യാമ്പുകളില്‍ ഹാജരായാല്‍മതി. കോട്ടയം ബി.സി.എം. കോളജ് (9562869005), ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളജ് (9544389606), കോഴഞ്ചേരി സെന്റ് തോമസ് കോളജ് (9446824314), പാലാ അല്‍ഫോന്‍സാ കോളജ് (9447362420), മൂവാറ്റുപുഴ നിര്‍മ്മല കോളജ് (9567490441), തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളജ് (9567911611), ആലുവ യു.സി. കോളജ് (8075478265), കട്ടപ്പന ജെ.പി.എം. കോളജ് (7025154050), അടിമാലി കാര്‍മല്‍ഗിരി കോളജ് (8547093816) എന്നിവയാണ് ക്യാമ്പ് കേന്ദ്രങ്ങള്‍.

Follow us on

Related News