പി.എസ്.സി പ്ലസ്ടു തല പ്രാഥമിക പരീക്ഷ ഏപ്രില്‍ 10,17 തിയതികളില്‍

തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പ്ലസ്ടു തല പ്രാഥമിക പരീക്ഷ ഏപ്രില്‍ 10,17 തീയതികളില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 29, ഏപ്രില്‍ 8 തീയതികളില്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

പത്താംക്ലാസ്സ് തല പ്രാഥമിക പരീക്ഷ ഇന്ന് അവസാനിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയായിരുന്നു പരീക്ഷ. ഫെബ്രുവരി 20-നാണ് പരീക്ഷ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top