പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

എന്‍ജിനീയറിങ് പ്രവേശനം; യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി എ.ഐ.സി.ടി.ഇ

Mar 12, 2021 at 4:03 pm

Follow us on

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). എന്‍ജിനീയറിങ് പ്രവേശനത്തിന് ഇനി
പ്ലസ്ടുതലത്തില്‍ കണക്ക്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതോടെ കൊമേഴ്‌സ്, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പഠിക്കാം. 2021-22 അധ്യായന വര്‍ഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവല്‍ ഹാന്‍ഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയത്.

\"\"

പുതുക്കിയ അപ്രൂവല്‍ ഹാന്‍ഡ്ബുക്ക് പ്രകാരം പ്ലസ്ടു തലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്/ ഫിസിക്‌സ്്/കണക്ക് കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ബയോളജി/ ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്/ ബയോടെക്‌നോളജി/ ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍/ അഗ്രികള്‍ച്ചര്‍/ എന്‍ജിനീയറിങ് ഗ്രാഫിക്‌സ്/ ബിസിനസ് സ്റ്റഡീസ്/ എന്റര്‍പ്രെണര്‍ഷിപ്പ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 40) നേടി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനിയറിങ്ങിന് അപേക്ഷിക്കാം.

\"\"

Follow us on

Related News