എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പ്രസിദ്ധീകരിച്ചു


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ (2019-2020) എക്സിക്യൂട്ടീവ് കമ്മിറ്റി, അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട സ്വീകാര്യമായ നാമനിർദ്ദേശങ്ങളുടെ പട്ടിക സംബന്ധിച്ച വിജ്ഞാപനം സർവകലാശാല ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.

തിരിച്ചറിയൽ കാർഡുകൾ

മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് (2019-2020)ന്റെ വോട്ടർമാരായ കൗൺസിലർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. വിവരം സർവകലാശാല ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this post

scroll to top