വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : March 10 - 2021 | 4:39 pm

കോട്ടയം: എംജി സർവകലാശാല ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഒൻപത് കേന്ദ്രങ്ങളിലായി മാർച്ച് 16 മുതൽ ആരംഭിക്കും. അറിയിപ്പ് ലഭിക്കുന്ന അധ്യാപകർ, ക്യാമ്പുകളിലെത്തി ഉത്തരക്കടലാസുകൾ കൈപ്പറ്റണം.

ബി.എ. കോഴ്സുകളുടെ അധ്യാപകർ മാർച്ച് 16നും ബി.എസ് സി. കോഴ്സുകളുടെ അധ്യാപകർ മാർച്ച് 17നും ബി.കോം കോഴ്സുകളുടെ അധ്യാപകർ മാർച്ച് 18നും ന്യൂജനറേഷൻ കോഴ്സുകളുടെ അധ്യാപകർ മാർച്ച് 19നും രാവിലെ 9.30ന് എത്തണം. കോട്ടയം ബി.സി.എം. കോളേജ് (9562869005), ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളേജ് (9544389606), കോഴഞ്ചേരി സെന്റ് തോമസ് കോളേജ് (9446824314), പാലാ അൽഫോൻസാ കോളേജ് (9447362420), മൂവാറ്റുപുഴ നിർമ്മല കോളേജ് (9567490441), തൃപ്പൂണിത്തുറ ഗവൺമെന്റ് കോളേജ് (9567911611), ആലുവ യു.സി. കോളേജ് (8075478265), കട്ടപ്പന ജെ.പി.എം. കോളേജ് (7025154050), അടിമാലി കാർമൽഗിരി കോളേജ് (8547093816) എന്നിവയാണ് ക്യാമ്പ് കേന്ദ്രങ്ങൾ.

0 Comments

Related News

Common Forms

Common Forms

Related News