ബിഫാം പ്രവേശനം: മാർച്ച്‌ 15നകം സീറ്റുകൾ നികത്തണം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സിലെ ഒഴിവുകൾ മാർച്ച്‌ 15നകം നികത്താൻ നിർദേശം. സർക്കാർ ഫാർമസി കോളജുകളിലെ ഒഴിവുകളുടെ വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും ഒഴിവുള്ള ബിഫാം സീറ്റുകളിലേക്കുള്ള പ്രവേശനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനപ്രകാരം നികത്തണമെന്നാണ് നിർദേശം.
സ്വാശ്രയ ഫാർമസി കോളജുകളിൽ പ്രവേശനം ആവശ്യമുള്ളവരും അതത് കോളജുമായി ബന്ധപ്പെട്ട് മാർച്ച് 15നകം പ്രവേശനം ഉറപ്പാക്കാണം. ഫോൺ: 0471-2525300.

Share this post

scroll to top