കേരള സര്‍വകലാശാല പരീക്ഷയും ടൈംടേബിളും

Mar 5, 2021 at 6:56 pm

Follow us on

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. ഫെബ്രുവരി 2021 പരീക്ഷ മാര്‍ച്ച് 8 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2015 സ്‌കീം സപ്ലിമെന്ററി & മേഴ്സിചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 10 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

  • കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷനുകള്‍, മേഴ്സിചാന്‍സ് 2013 അഡ്മിഷന്‍) ഹോം സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതലും സൈക്കോളജി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 മുതലും അതത് കോളജുകളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
  • കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (വയലിന്‍, മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 15 മുതലും ബി.പി.എ. (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 18 മുതലും ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
  • കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കല്‍ മാര്‍ച്ച് 10 ന് നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
\"\"

Follow us on

Related News