കണ്ണൂര്‍: സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം. എ. ഹിന്ദി/ മലയാളം/ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ കെമിസ്ട്രി (മറ്റീരിയല്‍ സയന്‍സ്)/ എല്‍.എല്‍.എം. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എം. എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 18ന് വൈകുന്നേരം 5 മണി വരെയും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 19 വരെയും പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും അപേക്ഷിക്കാം.
ടൈംടേബിള്‍
മാര്‍ച്ച് 16, 23 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും അഞ്ചും മൂന്നും സെമസ്റ്റര്‍ എം.സി.എ./ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2014 അഡ്മിഷന് മുതല്‍) നവംബര്‍ 2020 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

0 Comments