കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ് ആറു മാസം ദൈര്‍ഘ്യം ഉള്ള കോഴ്‌സാണ്. രണ്ടു മാസത്തെ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ & ലിനക്സ്, മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് (യോഗ്യത: എസ്. എസ്. എല്‍. സി) എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക്: 04742731061 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share this post

scroll to top