തിരുവനന്തപുരം: പതിമൂന്നാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികൾക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ വീഡിയോ നിര്‍മാണം എന്നിവയാണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralabiodiversity.org/ എന്ന വെബ്‌സൈറ്റിലോ 0471-2724740 എന്ന നമ്പറിലോ ബന്ധപ്പെടുക.
