തിരുവനന്തപുരം: നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം. നാളെ നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച് 8ന് നടക്കും. നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 8ലേക്ക് മാറ്റി. മാർച്ച് 8ന് രാവിലെ 9.40 മുതൽ 12.30വരെ എസ്എസ്എൽസി വിഭാഗത്തിൽ ഇംഗ്ലീഷ് പരീക്ഷയും ഉച്ചക്ക് 1.40 മുതൽ 3.30വരെ ഹിന്ദി / ജനറൽ നോളജ് പരീക്ഷയും നടക്കും.
മറ്റു പരീക്ഷകളിൽ മാറ്റമില്ല.
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-2026) ''സിഎം കിഡ്സ്'' സ്കോളർഷിപ്പ് (പഴയ...







