തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ \’പഠന ലിഖന അഭിയൻ\’ സാക്ഷരത പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ നിന്നായി 2ലക്ഷം പേരെ സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലക്ക് പദ്ധതിയുടെ നൽകി മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...