കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (25-02-21) നടത്താൻ നിശ്ചയിച്ചിരിന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
മറ്റു പരീക്ഷാ തീയതികൾ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും, 525 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലുവരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും. പിഴയില്ലാതെ ഫെബ്രുവരി 26 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് ഒന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
ഫെബ്രുവരി 17, 18, 19, 20, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ് സി. പെട്രോകെമിക്കൽസ്, ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി. ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ ഹാർഡ്വെയർ, ബി.എസ് സി. ഇൻഫർമേഷൻ ടെക്നോളജി, ബി.എസ് സി. മൈക്രോബയോളജി, ബി.എസ് സി. ബയോടെക്നോളജി, ബി.എസ് സി. അക്വാകൾച്ചർ പരീക്ഷകളുടെ സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം മാർച്ച് 23, 24, 25, 26, 27, 29 തീയതികളിൽ നടക്കും.
പരീക്ഷകേന്ദ്രം
മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.കോം./എം.എസ് സി. (2018 അഡ്മിഷൻ – റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ, പരിക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന സെന്ററിൽ നിന്നും വാങ്ങി അനുവദിച്ച പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതണം. ഹാൾടിക്കറ്റുകൾ ഇന്നുമുതൽ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ നിന്നും വാങ്ങാം.