തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതില് സജ്ജീകരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് സജ്ജീകരണം. കോവിഡ് കാലയളവില്‍ സമൂഹത്തിന്റെ ജീവിത ശൈലിയില്‍ വന്ന മാറ്റം കണക്കിലെടുത്ത് വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ \’ജീവിത ശൈലീ\’ \’ആന്റീ ടുബാക്കോ\’ സന്ദേശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് പെയിന്റിങ്ങ് ചെയ്താണ് കോവിഡ് പ്രതിരോധ ജാഗ്രതാ മതില് തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പെയിന്റിങ് ചെയ്യുന്നത്. വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് സെല്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി., എന്‍.റ്റി.സി.പി. സെല്ലുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...