|
Getting your Trinity Audio player ready...
|
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠന വിഭാഗത്തില്‍ എംപിഎഡ് മൂന്നാം സെമസ്റ്ററിന് യോഗ പരിശീലിപ്പിക്കുന്നതിനായി അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ആണ് നിയമനം. 55 ശതമാനം മാര്‍ക്കോടെ എം.എസ്.സിയും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ മാര്‍ച്ച് 2-ന് രാവിലെ 11ന് പഠനവിഭാഗത്തില്‍ ബയോഡാറ്റയുമായി ഹാജരാകണം.








