തിരുവനന്തപുരം: കഴിഞ്ഞ വർഷം എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തിരുവനന്തപുരം ജില്ലയിലെ 142 കുട്ടികളെ സ്വര്‍ണ്ണമെഡല്‍ നല്കി അനുമോദിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുമോദനം. വൈലോപ്പിളളി സംസ്കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ സ്വര്‍ണ്ണമെഡലുകള്‍ സമ്മാനിച്ചു. പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. സജീവ്, ഐ.ആര്.സരിന്, എസ്.രാജേന്ദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...