പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സോഫ്റ്റ് വെയർ പാക്കേജുകൾ ഒരു കുടക്കീഴിലാക്കി കൈറ്റിന്റെ പുതിയ ഫ്രീ ഓപ്പറേറ്റിങ് സിസ്റ്റം: കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ്

Feb 21, 2021 at 9:52 pm

Follow us on

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തിൽ \’കൈറ്റ്\’ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. \’കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020\’ (KITE GNU-Linux Lite 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കിയത്. സ്‌കൂളുകളിൽ വിന്യസിച്ച സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്‌കരിച്ചതും ലഘുവായതുമായ കസ്റ്റമൈസ്ഡ് പതിപ്പാണിത്. സംസ്ഥാന സർക്കാരിന്റെ \’വിദ്യാശ്രീ ലാപ്ടോപ്പ്\’ പ്രോജക്ടുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന ലാപ്ടോപ്പുകളിൽ ഈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപോയോഗിക്കുക.

\"\"


കൈറ്റ് വെബ്സൈറ്റിൽ നിന്ന് സൗജന്യമായി പുതിയ ഒ.എസ്. ഡൗൺലോഡ് ചെയ്യാം
പ്രോസസിങ് ശക്തി കുറഞ്ഞ കമ്പ്യൂട്ടറുകളിൽ കുറഞ്ഞ സ്റ്റോറേജ് സ്പേസ് പ്രയോജനപ്പെടുത്തി ഉപയോഗിക്കാനാകുന്നവിധം ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം എല്ലാ പാക്കേജുകളും ഒരുമിച്ച് ലഭിക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം കൈറ്റിന്റെ വെബ്സൈറ്റിൽ നിന്നും (www.kite.kerala.gov.in) സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ആവശ്യക്കാർക്ക് പിന്തുണ നൽകാൻ സ്‌കൂളുകളിൽ കൈറ്റ് സ്ഥാപിച്ചിട്ടുള്ള \’ലിറ്റിൽ കൈറ്റ്സ്\’ യൂണിറ്റുകൾ വഴി സംവിധാനമേർപ്പെടുത്തും.

\"\"


സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി തയ്യാറാക്കിയ പാക്കേജിൽ ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡേറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡിടിപി – ഗ്രാഫിക്സ് ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകൾ, സൗണ്ട് റിക്കോർഡിംഗ് വീഡിയോ എഡിറ്റിംഗ് പാക്കേജുകൾ, പ്രോഗ്രാമിനുള്ള ഐഡിഇകൾ, സ്‌ക്രാച്ച് വിഷ്വൽ പ്രോഗ്രാമിംഗ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തമായ വിദ്യാഭ്യാസ സോഫ്റ്റ് വെയറുകളായ ജിയോജിബ്ര, ഫെറ്റ്, ജിക്രോമ്പ്രിസ്, തുടങ്ങിയവയ്ക്ക് പുറമെ ചിത്രങ്ങളിലും പിഡിഎഫിലുമുള്ള അക്ഷരങ്ങളെ യൂണികോഡിൽ ലഭിക്കുന്ന ജി-ഇമേജ് റീഡർ ഉൾപ്പെടെ നിരവധി യൂട്ടിലിറ്റി പാക്കേജുകളും ഇതിലുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരണവും പ്രത്യേക ഇംഗ്ലീഷ്- മലയാളം ഡിക്ഷണറിയും ഇതിലുണ്ട്.

\"\"

ഡിടിപി സെന്ററുകൾ, അക്ഷയ കേന്ദ്രങ്ങൾ, സോഫ്റ്റ്വെയർ ഡെവലപ്പർമാർ, കോളജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് ഉപയോഗിക്കാം. 2.5 ജി.ബി ഫയൽ സൈസിൽ ഡൗൺലോഡ് ചെയ്യാവുന്ന പാക്കേജിന് മൊത്തം 12 ജിബി ഇൻസ്റ്റലേഷൻ സ്പേസെ ആവശ്യമുള്ളൂ. പ്രത്യേകം ഇൻസ്റ്റാൾ ചെയ്യാതെ പെൻഡ്രൈവ് ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.

Follow us on

Related News