പുതിയ സാങ്കേതിക പദാവലി പുറത്തിറക്കി

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി വിപുലീകരിച്ച സാങ്കേതിക പദാവലി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദാവലി വികസിപ്പിച്ചത്. സാങ്കേതിക പദങ്ങള്‍ സംസ്‌കൃതീകരിച്ച് പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങള്‍ എഴുതുന്നതിലെ അഭംഗിയും പരിഹരിക്കുന്ന വിധത്തിലുള്ള പദാവലിക്കാണ് എന്‍.സി.ഇ.ആര്‍.ടി രൂപം നല്‍കിയത്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഉള്‍പ്പടെ ഹയര്‍ സെക്കന്‍ഡറിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ ഇതിനെ അടിസ്ഥാനമാക്കി തയാറാക്കി

ആന്ത്രോപോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ജേര്‍ണലിസം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നീ മാനവികവിഷയങ്ങളും ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഹോം സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ ശാസ്ത്ര വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടും. പദാവലിയുടെ പ്രകാശന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, ഡയറക്ടര്‍ കെ.ജീവന്‍ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Share this post

scroll to top