തിരുവനന്തപുരം: വിവിധ കോളജുകളിൽ ജോലിയെടുക്കുന്ന അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക്, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർക്കും സർക്കാർ എൻജിനിയറിങ് കോളജുകൾ, പോളിടെക്‌നിക് കോളജുകൾ, മെഡിക്കൽ കോളജുകൾ, ആയുർവേദ കോളജുകൾ, ലോ കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും അപേക്ഷിക്കാം. 2021-22 അക്കാദമിക വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സർക്കുലർ നം.എ1/3461/2021/ 11.02.2021 ലെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാകണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 27. വൈകി ലഭിക്കുന്നവ പരിഗണിക്കില്ല. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.collegiateedu.gov.in ൽ ലഭിക്കും.
സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ ഇൻഡന്റ്...







