തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എട്ടു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരു സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും അന്നേ ദിവസം രാവിലെ 10ന് നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നടത്തുക. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, എ കെ ബാലന്‍, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, എ സി മൊയ്തീന്‍, കെ രാജു, വി എസ് സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ടി ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലയില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ അതത് മണ്ഡലത്തിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും.
ചാത്തന്നൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്(അഞ്ചു കോടി), ഏരൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്(മൂന്നു കോടി), ചാത്തന്നൂര്‍ പൂതക്കുളം ഗവണ്‍മെന്റ് എച്ച് എസ് എസ്(മൂന്നു കോടി), പൂയപ്പള്ളി ഗവണ്‍മെന്റ് എച്ച എസ് എസ്(മൂന്നു കോടി), ചിതറ ഗവണ്‍മെന്റ് എച്ച് എസ് എസ്(മൂന്നു കോടി), ഇരവിപുരം ഗവണ്‍മെന്റ് എച്ച് എസ് എസ്(മൂന്നു കോടി), മുകുന്ദപുരം ഗവണ്‍മെന്റ് എം എല്‍ പി എസ്(പ്ലാന്‍ ഫണ്ട്), കൊറ്റംകുളങ്ങര ഗവണ്‍മെന്റ് വി എച്ച് എസ് എസ്(നബാര്‍ഡ്) എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ചവറ ഗവണ്‍മെന്റ് എച്ച് എസ് എസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമാണ് നടക്കുക.