editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴികായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാംഅയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽപ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരംപട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനിപാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നുസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രി

വര്‍ഗീയ ചേരിതിരിവുകളില്‍ ഭാഗമാകാത്ത വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Published on : February 16 - 2021 | 9:50 pm

തിരുവനന്തപുരം: വര്‍ഗീയ ചേരിതിരിവുകളില്‍ ഭാഗമാകാത്ത വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വിദ്യാര്‍ത്ഥികള്‍ മാനവികതയുടെ കരുത്തുറ്റ സത്തയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐയിലെ കെട്ടിട സമുച്ചയം ശിലാസ്ഥാപനം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, തൊഴില്‍ മേള എന്നിവയുടെ ഉദ്ഘാടനവും കമ്പ്യൂട്ടര്‍ ലാബിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മികച്ച അക്കാദമിക്-സാങ്കേതിക-പശ്ചാത്തല വികസനമൊരുക്കി സാമൂഹിക പ്രതിബദ്ധതയുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമെന്നോണം ഐ.ടി.ഐ മേഖലയുടെ സുവര്‍ണകാലമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പഠനരീതികള്‍ തൊഴില്‍ പരിശീലനത്തിന്റെ നിലവാരമുയര്‍ത്തും. മന്ത്രി പറഞ്ഞു. കാലതിനനുസരിച്ചുള്ള മാറ്റം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കിഫ്ബി ധനസഹായത്തോടെ നാലു കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 2.2 കോടി രൂപയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് 23 ലക്ഷം രൂപയും ചെലവായി. തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ ടി ഐ കളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി നടന്നുവരുന്ന തൊഴില്‍ മേളയായ സ്‌പെക്ട്രം 2021 ന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വിജയലക്ഷ്മി അധ്യക്ഷയായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി ദിനേശ്, വ്യവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ജോയിന്റ് ഡയറക്ടര്‍ എം എസ് നഹാസ്, കൊല്ലം, പൊതുമരാമത്ത് വകുപ്പ്, കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി സാജന്‍, തിരുവനന്തപുരം ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ബി ഹരേഷ്‌കുമാര്‍, കൊല്ലം ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ഡോ കെ മനോജ് കുമാര്‍, ഗവണ്‍മെന്റ് വനിത ഐ ടി ഐ പ്രിന്‍സിപ്പാള്‍ ജോസ് വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി എം ആര്‍ സജീവ് കുമാര്‍, ജില്ലാ നോഡല്‍ ജി സുരേഷ്, ചന്ദനത്തോപ്പ് ഐ ടി ഐ പി ടി എ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Related News