കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന പേരാമ്പ്ര എം.എസ്.ഡബ്ല്യു സെന്ററിലെ ഒന്നാം വര്‍ഷ എം.എസ്.ഡബ്ല്യു പ്രവേശനം 18-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. വടകര സെന്ററില്‍ നടക്കും. പുതിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകണം. പേരാമ്പ്ര സെന്റര്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ഈ വര്‍ഷത്തെ മുന്‍ റാങ്ക്ലിസ്റ്റിലെ വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതാണ്. ഫോണ്‍ : 9495610407

പരീക്ഷ

  1. കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലേയും എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടേയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 15-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
  2. കാലിക്കറ്റ് സര്‍വകലാശാല ബി.വോക് മള്‍ട്ടിമീഡിയ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ 18, 19 തീയതികളിലും ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ 19, 20 തീയതികളിലും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ 26, 27 തീയതികളിലും നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. വുമണ്‍ സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share this post

scroll to top