പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ; മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 16ന്

Feb 15, 2021 at 8:30 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ തൊടുപുഴ മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് മുട്ടം എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി, തൊടുപുഴ എം.എല്‍.എ. പി.ജെ. ജോസഫ്, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. ബിജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡോളി രാജു, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി. ഷാനവാസ്, ഡോ. എ. ജോസ്, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി അരവിന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ ഭൗതിക പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലാസ്‌റൂമുകള്‍, ലാബുകള്‍, ടൂറിസം റിസോഴ്‌സ് സെന്റര്‍, റഗുലേറ്ററി ബോഡികള്‍ നിഷ്‌കര്‍ഷിക്കുന്ന മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കാമ്പസാണിത്. 12.5 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിറ്റ്‌കോയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. 2022 മെയ് മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാകും.

\"May
\"\"

Follow us on

Related News